Thursday, December 1, 2011

സന്ധികള്‍

സന്ധി പ്രകരണം
(സ്വര സന്ധി - ആഗമം,ലോപം / സ്വര - വ്യഞ്ജന സന്ധി - ദ്വിത്വം / വ്യഞ്ജന സന്ധി - ആദേശം)
================================================
‘സ്വര‘ സന്ധിയും ‘സ്വര-വ്യഞ്ജന‘, ‘വ്യഞ്ജന‘വും
സ്വരൂപങ്ങളിങ്ങനെ സന്ധികള്‍ക്കെന്നു ഞായം.

‘ആഗമ‘, ‘ലോപാ‘ദികള്‍ ‘സ്വര സന്ധി‘യാണെങ്കില്‍
‘ആദേശം‘ ‘വ്യഞ്ജന‘മാം, ‘സ്വര- വ്യഞ്ജനം‘ ‘ദ്വിത്വം‘ !

രണ്ടുസ്വരങ്ങള്‍ തമ്മില്‍ ചേരുമ്പോളൊന്നു ‘ലോപം’
‘കണ്ടില്ല’യെന്നു വരും ‘കണ്ട് (+)ഇല്ല‘യെന്നതും!

രണ്ടുസ്വരങ്ങള്‍ തമ്മില്‍ ചേരവേ ‘യ‘- ‘വ‘ കാരം
രണ്ടു ‘മാഗമം‘ ‘തിരു(+)ഓണ‘വും ‘തിരുവോണം‘ !

‘ചാടി(+)ഓടി‘ യും ‘ചാടിയോടി‘ യാം; പിന്നെ‘പ്പാടി-
പ്പാടി‘ യാക്കീടാം ‘ദ്വിത്വ സന്ധി‘യില്‍ ‘പാടി(+)പാടി‘ !

രണ്ടു വ്യഞ്ജനങ്ങളെച്ചേര്‍ക്കുമ്പോ‘ളാദേശ‘ത്താല്
രണ്ടിനും മാറ്റമുണ്ടാം;‘ പൊന്‍(+)താ‘രോ ‘ പൊല്‍ ത്താ‘രാകും !

‘ത‘ വര്‍ഗ്ഗ ‘ട‘ വര്‍ഗ്ഗങ്ങള്‍ ചേരുകില്‍ ‘ട‘ വര്‍ഗ്ഗവും
‘ത‘ വര്‍ഗ്ഗ ‘ച‘ വര്‍ഗ്ഗങ്ങള്‍ ചേര്‍ന്നാലോ ‘ച‘ വര്‍ഗ്ഗമാം!

‘വിണ്‍(+)തലം‘ ‘വിണ്ടല‘വും ‘തണ്‍(+)താ‘രോ ‘തണ്ടാ‘രുമാം
‘എണ്‍(+)നൂറു ‘ ‘ യെണ്ണൂറു‘ മാം ; ‘കണ്‍(+)നീ‘രൊ ‘കണ്ണീ‘രുമാം!!

‘വലഞ്(+)തു’ ‘വലഞ്ഞെ‘ന്നും ‘തുലഞ്(+)തു’ ‘തുലഞ്ഞെ‘ന്നും
‘കളി(+)തു ‘ ‘കളിച്ചെ‘ന്നും ‘കുളി(+)തു‘ ‘കുളിച്ചെ‘ന്നും !!


ടിപ്പണി.

സന്ധി’യെന്നാല്‍ ‘ ചേര്‍ച്ച ’ എന്നാണര്‍ത്ഥം. രണ്ടു പദങ്ങള്‍ ചേര്‍ന്ന് ഒരു വാചകമുണ്ടാകുമ്പോള്‍ രണ്ട് അക്ഷരങ്ങള്‍ തമ്മില്‍ സന്ധിക്കുന്നുണ്ട് .

ആദ്യപദത്തിന്റെ(പൂര്‍വ്വ പദം)അവസാനത്തെയക്ഷരവും രണ്ടാംപദ(ഉത്തരപദം)ത്തിന്റെ ആദ്യയക്ഷരവും തമ്മിലാണ്‍ ചേര്‍ച്ച.ഇത്തരം ചേര്‍ച്ച നടക്കുമ്പോള്‍ അക്ഷരങ്ങള്‍ക്ക് ചില മാറ്റങ്ങളും മറ്റും സംഭവിക്കുന്നു.

സ്വരാക്ഷരങ്ങള്‍(അ,ആ,ഇ,ഈ..) തമ്മിലാണ്‍ ചേര്‍ച്ചയെങ്കില്‍ പൊതുവെ ‘സ്വര-സന്ധി’യെന്നു പറയാം.
രണ്ടു സ്വരാക്ഷരങ്ങള്‍ തമ്മില്‍ സന്ധിക്കുമ്പോള്‍
1. എതെങ്കിലും ഒരു സ്വരാക്ഷരം ലോപിച്ചു (കുറഞ്ഞ് ) പോയാല്‍ ‘ലോപ സ്ന്ധി’.
2. ‘യ’ ‘വ’ കാരങ്ങള്‍ ( കാരം = അക്ഷരം ) ആഗമിച്ചാല്‍ ( പുതുതായി വന്നു ചേരല്‍ ) ‘ ആഗമ സന്ധി ’.

അപ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതു ആഗമ സന്ധിയും ലോപസന്ധിയും സ്വര സന്ധിവിഭാഗത്തില്‍ പെടുന്നുവെന്നാണ്‍.
അതായത് രണ്ട് സ്വരാക്ഷരങ്ങള്‍ തമ്മില്‍ സന്ധിയ്ക്കുമ്പോള്‍മാത്രമേ ഏതെങ്കിലും ഒരു സ്വരാ‍ക്ഷരം ലോപിക്കുകയുള്ളു..രണ്ടുസ്വരാക്ഷരങ്ങള്‍ തമ്മില്‍ സന്ധിക്കുമ്പോള്‍ മാത്രമേ ‘യ’ അല്ലെങ്കില്‍ ‘വ’ കാരം ആഗമിക്കുകയുള്ളു!
-------------------------------------------
‘ഉ’കാരം രണ്ടു വിധം. സംവൃതമെന്നും വിവൃതമെന്നും.
അല്പം മാത്രമുച്ചാരണമുള്ള ഉകാരത്തെ സംവൃതോകാരം എന്നും(ഉകാരത്തിനു മുകളില്‍ ചില്ല് കൊടുത്തെഴുതുന്നത്.)
പൂര്‍ണ്ണമായ ഉകാരത്തെ വിവൃതോകാരമെന്നും പറയുന്നു.
-------------------------------------------
ലോപ സന്ധി തുടര്‍ച്ച..

ഉദാ:-

വന്നില്ല = വന്ന് + ഇല്ല =വന്നില്ല(ഒന്നാം പദത്തിലെ അവസാന അക്ഷരം സംവൃത ‘ഉ’കാരമാണ്‍ ,അതു ലോപിച്ചിരിക്കുന്നതിനാല്‍ ലോപസന്ധി.

കണ്ടില്ല = കണ്ട് + ഇല്ല = കണ്ടില്ല
എട്ടാണ്ട് = എട്ട് + ആണ്ട് =എട്ടാണ്ട്


ആഗമ സന്ധി

ഉദാ:- ‘’ആഗമിക്കുന്നത്

ആടിയാടി = ആടി + ആടി
ചാടിയോടി = ചാടി + ഓടി

ഉദാ:-‘’ ആഗമിക്കുന്നത്

തിരുവാതിര = തിരു + ആതിര
തിരുവോണം = തിരു + ഓണം
ഗുരുവാകും = ഗുരു + ആകും


36 comments:

  1. dear,
    njan varshangalayi kondunadakkunna oru agraham ariyikkukayanu.1975,76,77 thudangiya varshangalil 10 th std yil oru malayalam text undayirunnu.pradhana chapter parayam
    1.kesari nayanarude upanyasam
    2.joseph mundasseri---vindhya himalayangalkidayil
    3.ulloor-premasangeetham
    4.ar--premapareeksha
    5 vallathol bhakthiyum vibhakthiyum
    6.changampuzha-araamathionte romancham
    sir, ee text sarinte kayyil undo.oru copy kittan valla vazhiyum undo pls ariyikkanam

    ReplyDelete
    Replies
    1. ശ്രീ.ഉണ്ണിക്കൃഷ്ണൻ സർ,
      അങ്ങ് ആവശ്യപ്പെട്ട പാഠപുസ്തകം ഇപ്പോൾ അങ്ങയുടെ കൈക്കൽ എത്തിയിരിക്കുമല്ലൊ.:))

      Delete
    2. ആഹാ അപ്പോഴേക്കും മാഷ്‌ അത് അയച്ചു കഴിഞ്ഞോ

      Delete
    3. ഇല്ല മധു, പുസ്തകം അദ്ദേഹത്തിന്റെ പാലാരിവട്ടത്തുള്ള ഓഫീസിൽ എത്തിക്കുകയായിരുന്നു.:)

      Delete
  2. ആഹാ ഈ ക്ലാസ്സില്‍ ഞാനും ഉണ്ട് മലയാളം എങ്കിലും നന്നായി പഠിക്കാം

    ReplyDelete
    Replies
    1. പ്രിയ മധു..
      മലയാളം പാഠശാലയിലേയ്ക്ക് സുസ്വാഗതം..
      ഇവിടം സന്ദർശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

      Delete
  3. kitty sir, mahabhagyam.kooduthalonnum parayunnilla.othiri nandi

    ReplyDelete
    Replies
    1. Can those poems be uploaded, please.
      Premapareeksha, Bhakthiyum vibhakthiyum, and if possible all the poems...

      Delete
  4. സീര + ധ്വജ =സീരദ്ധ്വജ ... ഇവിടെ ആഗമസന്ധിയല്ലേ?

    അപ്പോള്‍ ആഗമസന്ധി എങ്ങനെ സ്വരസന്ധിയില്‍ പെടും...

    ReplyDelete
  5. സീരഃ + ധ്വജ എന്നല്ലേ പിരിയേണ്ടത്? അപ്പോൾ വിസർഗ്ഗ സന്ധിയാകും.

    ReplyDelete
  6. Sir,
    Can the lyrics of Premapareeksha, Bhakthiyum Vibhakthiyum be uploaded, pl.

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ,
      കുറേ നാളുകളായി ഇതുവഴി വരാൻ കഴിഞ്ഞില്ല ! വാസ്തവത്തിൽ ഈ ബ്ലോഗിന്റെ കാര്യം തന്നെ മറന്നു കിടക്കുകയായിരുന്നു ! :)

      പ്രേമപരീക്ഷ എന്ന പഴയ പദ്യപാഠഭാഗം ചേർക്കാൻ ശ്രമിക്കാം.മഹാകവി കാളിദാസന്റെ കുമാരസംഭവം മഹാകാവ്യം, ഏ. ആർ. തമ്പുരാൻ ഭാഷാകുമാരസംഭവം എന്നപേരിൽ വിവർത്തനം ചെയ്തതിലെ ഒരുഭാഗമായിരുന്നു 1974-75 കാലഘട്ടത്തിലെ പത്താം തരത്തിലെ മലയാളം ടെക്സ്റ്റിൽ പ്രേമപരീക്ഷ എന്ന പേരിൽ കൊടുത്തിരുന്നത്.
      നന്ദി

      Delete
  7. Vaduvaruli Dharichthundithoho, girisanilaniyum priyam ninakk,
    Avanude asubhapravarthiyorthittinimuthal ninnodenikku pakshamilla.... Premapareeksha

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete


  10. നീല+പൂച്ച = നീലപ്പൂച്ച ആണോ?
    ജീവികളുടെ പേരിൽ, ആളുകളുടെ പേരിൽ ഇരട്ടിപ്പുണ്ടാകില്ല അങ്ങനെ ദിത്വസന്ധി വരില്ല എന്നൊരു മതം. അത് ശരിയാണോ, സർ?

    ReplyDelete
    Replies
    1. നീലപ്പൂച്ച പ്രയോഗം തെറ്റില്ലാഎന്നാണ് തോന്നുന്നത്. കൊടിച്ചി#പട്ടി = കൊടിച്ചിപ്പട്ടി എന്നപോലെ.
      ചൂണ്ടെഴുത്തു (ചുട്ടെഴുത്ത് )സർവ്വനാമങ്ങൾക്കു (ആ, ഈ, ഏ )(Demonstrative pronoun)ശേഷമാണെങ്കിൽ ഏത് അക്ഷരവും ഇരട്ടിക്കും.

      ആ # മറിയം = അമ്മറിയം :)

      Delete
  11. നപുംസകം സന്ധി ഉപയോഗിച്ച് എങ്ങനെ പിരിക്കാം ?

    ReplyDelete
    Replies
    1. നമസ്കാരം..
      കുറേ വർഷങ്ങൾക്ക് ശേഷവും ഈ ബ്ലോഗ് നിലനിൽക്കുന്നു എന്ന സത്യം എന്നെ ഓർമ്മിപ്പിച്ചതിനു നന്ദി !

      നഃ പുംസകം

      Delete
  12. 1984-86 കാലത്തെ പത്താം ക്‌ളാസ് പാഠപുസ്തകം അഥവാ pdf എവിടെയെങ്കിലും കിട്ടാനുണ്ടോ?

    ReplyDelete
    Replies
    1. നമസ്കാരം...
      നിരാശപ്പെടാതെ :)
      നമുക്ക് ശ്രമിക്കാം.

      നവവത്സരാശംസകൾ ....

      Delete
    2. അയ്യാൾ പിരിച്ചെഴുതി സന്ധി നിർണയിക്കുക

      Delete
  13. കുട്ടി + ഉം = കുട്ടിയും, സന്ധി ഏത്?

    ReplyDelete
  14. ഐശ്വര്യo എന്ന വാക്ക് എങ്ങനെ പിരിച്ചു എഴുതാം.

    ReplyDelete
  15. സന്ധി എഴുതുക
    ___________________

    1.എന്നിങ്ങനെ
    2. വശമാകു


    സമാസം നിർണയിക്കുക
    ________________________

    1.കലാരൂപം
    2.കൊട്ടാരക്കരതമ്പുരാൻ


    ReplyDelete
  16. സന്ധി നിർണയിക്കുക.


    1. കയ്യൊഴിക്കുക.
    2. അത്യന്തം.

    ReplyDelete
  17. Its good it had been useful for as

    ReplyDelete
  18. 1.വെടിഞ്ഞെന്നുടെ
    2. മത്സരാദ്യം
    3. എന്നെക്കുറിച്ചുള്ള
    4. ദോഗങ്ങൾ

    ReplyDelete
  19. ഗുണ സന്ധി എന്നാൽ എന്ത്?

    ReplyDelete
  20. പിരിച്ചെഴുതി സന്ധി നിര്‍ണ്ണയിക്കുക : മോഹാലസ്യം

    ReplyDelete
  21. അല്ലെങ്കിൽ = അല്ല+എങ്കിൽ
    സന്ധി ഏതാണ്??

    ReplyDelete
  22. ആവിശ്യങ്ങൾ സന്ധി?

    ReplyDelete